FLASH NEWS

സൂക്ഷിക്കുക 'ഫാറ്റി ലിവർ ' ജീവനെടുക്കും

April 26,2024 06:04 PM IST

ലോകത്താകമാനമുള്ള വലിയൊരു വിഭാഗത്തെ  ബാധിക്കുന്ന ഫാറ്റി ലിവർ ; പൊണ്ണത്തടി, കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയവ കാരണമുണ്ടാകുന്ന രോഗമാണ്.

രോ​ഗത്തിന്റെ പ്രാഥമിക ഘട്ടത്തിൽ ത‌ന്നെ ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളിലൂടെ രോഗം തിരിച്ചറിയാം :

1.ഇരുണ്ട നിറത്തിലുള്ള മൂത്രം

2.പെട്ടെന്ന് ശരീരഭാരം കുറയുക

3.ചർമ്മത്തിലെ ചൊറിച്ചിൽ,ചുവന്ന പാടുകൾ,തടിപ്പ്, രക്തക്കുഴലുകൾ തെളിഞ്ഞ് കാണുക, ചർമ്മത്തിലെ മഞ്ഞ നിറം

4.വയറിലെ പലതരം അസ്വസ്ഥതകൾ

5.ഉയർന്ന കൊളസ്ട്രോളും ബിപിയും ഹൈപ്പർ ടെൻഷനും

 

 

പ്രതിരോധിക്കാം :

പഴങ്ങൾ,പച്ചക്കറികൾ, പ്രോട്ടീനുകൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ സമീകൃതാഹാരം ധാരാളമായി കഴിക്കണം. ഒപ്പം വ്യായമം പതിവാക്കി

ആരോഗ്യകരമായ ശരീര ഭാരം നിലനിർത്തുക. സർവ്വോപരി പ്രമേഹം, രക്തസമ്മർദ്ദം,ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ജീവിത ശൈലീ രോ​ഗങ്ങളെ നിയന്ത്രിച്ച് നിർത്തുക

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.